സങ്കീർത്തനങ്ങൾ 28:5 - സമകാലിക മലയാളവിവർത്തനം5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല അവിടത്തെ കരവേലയോടും അങ്ങനെതന്നെ, അവിടന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരന്റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങൾ സൃഷ്‍ടിച്ചവയെയും അവർ വിലപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരെ തകർക്കും. അവരെ വീണ്ടും ഉദ്ധരിക്കുകയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും. See the chapter |