സങ്കീർത്തനങ്ങൾ 27:9 - സമകാലിക മലയാളവിവർത്തനം9 അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ, കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ; അവിടന്നാണല്ലോ എന്റെ സഹായകൻ. എന്റെ രക്ഷകനായ ദൈവമേ, എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ. See the chapterസത്യവേദപുസ്തകം C.L. (BSI)9 അവിടുത്തെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ; രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ; അവിടുന്നാണല്ലോ എനിക്കു തുണ; എന്റെ രക്ഷകനായ ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ. See the chapterസത്യവേദപുസ്തകം OV Bible (BSI)9 നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 തിരുമുഖം എനിക്ക് മറയ്ക്കരുതേ; അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. See the chapter |