സങ്കീർത്തനങ്ങൾ 131:1 - സമകാലിക മലയാളവിവർത്തനം1 യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല; ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരാ, ഞാൻ അഹങ്കരിക്കുന്നില്ല. ഞാൻ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാൻ വ്യാപരിക്കുന്നില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)1 യഹോവേ, എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചു നടക്കുന്നില്ല; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്‍റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. See the chapter |