Online Bible

- Advertisements -




സംഖ്യാപുസ്തകം 35:21 - സമകാലിക മലയാളവിവർത്തനം

21 അല്ലെങ്കിൽ ശത്രുതയാൽ തന്റെ മുഷ്ടികൊണ്ട് ഒരു മനുഷ്യനെ ഇടിക്കുകയോ ചെയ്തിട്ട് അയാൾ മരിച്ചാൽ ആ വ്യക്തിക്ക് വധശിക്ഷ കൊടുക്കണം; അയാൾ ഒരു കൊലപാതകി. രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്ക് അയാളെ കാണുമ്പോൾ വധിക്കാം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

21 പൂർവവൈരാഗ്യം നിമിത്തം മുഷ്‍ടിചുരുട്ടി ഇടിക്കുകയോ ചെയ്തിട്ട് അവൻ മരിക്കാൻ ഇടയായാൽ കൊലയാളി വധിക്കപ്പെടണം. അവൻ കൊലപാതകിയാണ്; പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ചാർച്ചക്കാരൻ അവനെ കണ്ടാലുടൻ കൊന്നുകളയണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.

See the chapter Copy




സംഖ്യാപുസ്തകം 35:21

Follow us:

Advertisements


Advertisements