ലേവ്യപുസ്തകം 4:26 - സമകാലിക മലയാളവിവർത്തനം26 അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)26 സമാധാനയാഗത്തിന്റെ മേദസ്സ് ദഹിപ്പിക്കുന്നതുപോലെ ഇതിന്റെയും മേദസ്സു മുഴുവൻ യാഗപീഠത്തിൽ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതൻ പാപത്തിനു പരിഹാരം ചെയ്യുമ്പോൾ ഭരണാധിപന്റെ പാപം ക്ഷമിക്കപ്പെടും. See the chapterസത്യവേദപുസ്തകം OV Bible (BSI)26 അതിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്റെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 ആൺകോലാടിൻ്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിൻ്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ പ്രമാണിയുടെ പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 അതിന്റെ മേദസ്സു ഒക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും. See the chapter |