യിരെമ്യാവ് 52:34 - സമകാലിക മലയാളവിവർത്തനം34 യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി ബാബേൽരാജാവ് കൊടുത്തുപോന്നു. ഇത് അദ്ദേഹത്തിന്റെ മരണംവരെ തുടർന്നുവന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)34 മരണംവരെ അയാളുടെ ദൈനംദിനാവശ്യത്തിനു വേണ്ടതെല്ലാം ബാബിലോൺരാജാവ് അയാൾക്കു നല്‌കിവന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)34 അവന്റെ അഹോവൃത്തിയോ ബാബേൽരാജാവ് അവന് അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 അവന്‍റെ നിത്യവൃത്തിയ്ക്ക്, ബാബേൽരാജാവ് അവന്‍റെ ജീവകാലം മുഴുവനും ദിവസംപ്രതിയുള്ള ഓഹരി അവന് കൊടുത്തുപോന്നു. ഇത് അവന്‍റെ മരണദിവസം വരെ തുടർന്നുപോന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 അവന്റെ അഹോവൃത്തിയോ ബാബേൽരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തു പോന്നു. See the chapter |