Online Bible

- Advertisements -




യിരെമ്യാവ് 50:9 - സമകാലിക മലയാളവിവർത്തനം

9 ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി, ബാബേലിനെതിരേ കൊണ്ടുവരും. അവർ അവൾക്കെതിരേ യുദ്ധത്തിന് അണിനിരക്കും, ഉത്തരദിക്കിൽനിന്ന് അവൾ പിടിക്കപ്പെടും. വെറുംകൈയോടെ മടങ്ങിവരാത്ത സമർഥരായ യോദ്ധാക്കളെപ്പോലെ ആയിരിക്കും അവരുടെ അസ്ത്രങ്ങൾ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാൻ ഇളക്കിവിടും; അവർ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങൾ സമർഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 ഞാൻ ബാബേലിന്റെ നേരേ വടക്കേ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരേ അണിനിരത്തും; അവിടെവച്ച് അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതേ മടങ്ങാതെ സമർഥവീരന്റെ അമ്പുകൾപോലെ ഇരിക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞാൻ ബാബേലിന്‍റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്‍റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്‍റെ അമ്പുകൾ പോലെ ഇരിക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.

See the chapter Copy




യിരെമ്യാവ് 50:9

Follow us:

Advertisements


Advertisements