യിരെമ്യാവ് 5:15 - സമകാലിക മലയാളവിവർത്തനം15 ഇസ്രായേൽഗൃഹമേ,” യഹോവ അരുളിച്ചെയ്യുന്നു, “ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു രാഷ്ട്രത്തെ നിങ്ങൾക്കെതിരേ വരുത്തും— പുരാതനവും പ്രബലവുമായ ഒരു രാഷ്ട്രത്തെത്തന്നെ, അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ, അവർ പറയുന്നതു നിങ്ങൾ ഗ്രഹിക്കുകയുമില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)15 ഇസ്രായേൽഗൃഹമേ, നിങ്ങൾക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാൻ കൊണ്ടുവരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ; സംസാരം നിങ്ങൾക്കു മനസ്സിലാകുകയുമില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)15 യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജാതിയെ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയുടെ അരുളപ്പാട്: അതു സ്ഥിരതയുള്ളൊരു ജാതി; പുരാതനമായൊരു ജാതി, ഭാഷ നിനക്ക് അറിഞ്ഞുകൂടാത്തതും വാക്ക് നിനക്ക് തിരിയാത്തതുമായൊരു ജാതി തന്നെ; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 “യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” എന്നു യഹോവയുടെ അരുളപ്പാടു: അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ; See the chapter |