Online Bible

- Advertisements -




യിരെമ്യാവ് 49:37 - സമകാലിക മലയാളവിവർത്തനം

37 ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും; ഞാൻ അവരുടെമേൽ നാശംവരുത്തും, എന്റെ ഭീകരക്രോധംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്. “അവരെ നശിപ്പിച്ചുകളയുന്നതുവരെ ഞാൻ അവരെ വാളുമായി പിൻതുടരും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

37 ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പിൽ, അവർക്കു പ്രാണഹാനി വരുത്തുവാൻ ശ്രമിക്കുന്നവരുടെ മുമ്പിൽവച്ചു തന്നെ ഞാൻ സംഭീതരാക്കും; എന്റെ ഉഗ്രകോപത്തിൽ ഞാൻ അവർക്ക് അനർഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്റെ വാൾ അവരെ പിന്തുടരും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

37 ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.

See the chapter Copy




യിരെമ്യാവ് 49:37

Follow us:

Advertisements


Advertisements