യിരെമ്യാവ് 46:5 - സമകാലിക മലയാളവിവർത്തനം5 ഞാൻ എന്താണ് കാണുന്നത്? അവർ ഭയന്നുവിറച്ചിരിക്കുന്നു, അവരുടെ ധീരരായ സൈനികർ തോറ്റു പിൻവാങ്ങുന്നു. അവർ തിരിഞ്ഞുനോക്കാതെ പലായനംചെയ്യുന്നു. സർവത്ര ഭീതി,” എന്ന് യഹോവയുടെ അരുളപ്പാട്. See the chapterസത്യവേദപുസ്തകം C.L. (BSI)5 അവർ പരിഭ്രമിച്ചു പിൻവാങ്ങുന്നു; പടയിൽ തോറ്റ അവരുടെ യുദ്ധവീരന്മാർ തിടുക്കത്തിൽ ഓടുന്നു; അവർ പിന്തിരിഞ്ഞു നോക്കുന്നില്ല. സർവത്രഭീതി എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാൻ ഓടിപ്പോകയില്ല; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റ് തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു. See the chapter |