യിരെമ്യാവ് 36:14 - സമകാലിക മലയാളവിവർത്തനം14 അപ്പോൾ പ്രഭുക്കന്മാരെല്ലാവരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കലേക്ക് അയച്ച്, “നീ ജനത്തിനു വായിച്ചു കേൾപ്പിച്ച ചുരുൾ എടുത്തുകൊണ്ടുവരിക” എന്ന് അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ നേര്യാവിന്റെ മകനായ ബാരൂക്ക് തന്റെ കൈയിൽ ഉണ്ടായിരുന്ന തുകൽച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ ചെന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)14 പ്രഭുക്കന്മാർ എല്ലാവരും കൂടി നഥന്യായുടെ പുത്രനായ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു; നഥന്യാ ശെമല്യായുടെ പുത്രനും ശെമല്യാ കുശിയുടെ പുത്രനുമായിരുന്നു. യെഹൂദി ബാരൂക്കിനോടു ജനം കേൾക്കെ ദേവാലയത്തിൽ വച്ചു വായിച്ച ചുരുളുമെടുത്തു വരിക എന്നു പറഞ്ഞു; നേരിയായുടെ പുത്രൻ ബാരൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കലേക്കു ചെന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)14 അപ്പോൾ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശേലെമ്യാവിന്‍റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിൻ്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു. See the chapter |