യിരെമ്യാവ് 23:17 - സമകാലിക മലയാളവിവർത്തനം17 എന്നെ നിന്ദിക്കുന്നവരോട്, അവർ, ‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു. സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ, ‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)17 സർവേശ്വരന്റെ വചനം നിരസിക്കുന്നവരോടു “നിങ്ങൾക്ക് എല്ലാം ശുഭമായിരിക്കും എന്നവൻ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തിൽ നടക്കുന്നവരോട് നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)17 എന്നെ നിരസിക്കുന്നവരോട് അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. See the chapter |