ന്യായാധിപന്മാർ 9:28 - സമകാലിക മലയാളവിവർത്തനം28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “നാം അയാളെ സേവിക്കേണ്ടതിന് അബീമെലെക്ക് ആര്? ശേഖേം ആര്? അയാൾ യെരൂ-ബാലിന്റെ മകനല്ലേ? സെബൂൽ അയാളുടെ പ്രതിനിധിയുമല്ലേ? ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളെ സേവിക്കട്ടെ! നാം എന്തിന് അബീമെലെക്കിനെ സേവിക്കണം? See the chapterസത്യവേദപുസ്തകം C.L. (BSI)28 ഏബെദിന്റെ പുത്രനായ ഗാൽ പറഞ്ഞു: “അബീമേലെക്ക് ആര്? അവനു കീഴ്പെട്ടിരിക്കാൻ ശെഖേംനിവാസികളായ നാം ആര്? അവൻ ഗിദെയോന്റെ പുത്രനല്ലേ? സെബൂൽ അല്ലേ അവന്റെ കാര്യസ്ഥൻ? ശെഖേമിന്റെ പിതാവായ ഹാമോരിനോട് അവർ വിശ്വസ്തരായിരിക്കട്ടെ. എന്തിന് നാം അബീമേലെക്കിനെ സേവിക്കണം? See the chapterസത്യവേദപുസ്തകം OV Bible (BSI)28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നത് എന്തിന്? See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ഏബേദിന്‍റെ മകനായ ഗാല്‍ പറഞ്ഞത്: “അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്‍? ശെഖേം ആര്‍? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന്? ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ ആളുകളെ സേവിക്കാം See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞതു: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു? See the chapter |