ന്യായാധിപന്മാർ 17:9 - സമകാലിക മലയാളവിവർത്തനം9 മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)9 “താങ്കൾ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാൻ യെഹൂദ്യയിലെ ബേത്‍ലഹേമിൽനിന്നു വന്ന ഒരു ലേവ്യനാണ്; പാർക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവൻ പറഞ്ഞു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മീഖാവ് അവനോട്: “നീ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു. “ഞാൻ യെഹൂദായിലെ ബേത്ത്-ലേഹേമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു വരുന്ന ഒരു ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു. See the chapter |