Online Bible

- Advertisements -




യെശയ്യാവ് 63:15 - സമകാലിക മലയാളവിവർത്തനം

15 സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ, വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ. അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ? അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

15 സ്വർഗത്തിൽനിന്നു താഴേക്കു നോക്കിയാലും! വിശുദ്ധവും മഹിമയേറിയതുമായ തിരുനിവാസത്തിൽനിന്നു നോക്കിക്കണ്ടാലും! അവിടുത്തെ തീക്ഷ്ണതയും ശക്തിയും എവിടെ? ഞങ്ങളോടുള്ള കരുണയും വാത്സല്യവും അവിടുന്നു പിൻവലിച്ചിരിക്കുന്നുവല്ലോ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

15 സ്വർഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവച്ചിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള അങ്ങയുടെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ! അവിടുത്തെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? അങ്ങയുടെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം അങ്ങ് അടക്കിവച്ചിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.

See the chapter Copy




യെശയ്യാവ് 63:15

Follow us:

Advertisements


Advertisements