Online Bible

- Advertisements -




യെശയ്യാവ് 41:26 - സമകാലിക മലയാളവിവർത്തനം

26 ഞങ്ങൾ ഇതെല്ലാം മുൻകൂട്ടി അറിയേണ്ടതിന് അല്ലെങ്കിൽ, ‘അവിടന്ന് നീതിമാൻ,’ എന്നു ഞങ്ങൾ മുമ്പേതന്നെ പറയേണ്ടതിന്, ആരംഭംമുതൽതന്നെ ഇതെക്കുറിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാരാണ്? ആരും ഇതെക്കുറിച്ചു പ്രസ്താവിച്ചില്ല, ആരും ഇതു പ്രവചിച്ചില്ല, നിങ്ങളിൽനിന്ന് ആരും ഒരു വാക്കും കേട്ടിരുന്നില്ല.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 സംഭവിക്കാൻ പോകുന്നത് ഞങ്ങൾ അറിയാനായി നിങ്ങളിൽ ആരാണ് ആദ്യമേ അതു പറഞ്ഞിട്ടുള്ളത്? അവൻ പറഞ്ഞതു ശരിയെന്നു ഞങ്ങൾ പറയത്തക്കവിധം നിങ്ങളിൽ ആരാണ് അതു മുൻകൂട്ടി പ്രസ്താവിച്ചിട്ടുള്ളത്? ആരും അതു പ്രസ്താവിച്ചില്ല. ആരെങ്കിലും അത് ഉദ്ഘോഷിക്കുകയോ ആരെങ്കിലും നിങ്ങളുടെ വാക്കുകൾ കേൾക്കുകയോ ചെയ്തിട്ടില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളൂ? പ്രസ്താവിപ്പാനോ കാണിച്ചു തരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.

See the chapter Copy




യെശയ്യാവ് 41:26

Follow us:

Advertisements


Advertisements