യെശയ്യാവ് 33:15 - സമകാലിക മലയാളവിവർത്തനം15 നീതിയോടെ ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ, കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ, കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ, രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ, ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ— See the chapterസത്യവേദപുസ്തകം C.L. (BSI)15 നീതിനിഷ്ഠരായി ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ മാത്രം അവിടെ വസിക്കും. അവർ മർദനം കൊണ്ടുള്ള നേട്ടം നിരാകരിക്കുന്നു; കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുന്നു; രക്തചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നു. തിന്മ കാണാതിരിക്കാൻ കണ്ണടയ്‍ക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)15 നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞുകളകയും രക്തപാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവിപൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണ് അടച്ചുകളകയും ചെയ്യുന്നവൻ; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 നീതിയായി നടന്നു നേര് പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ; See the chapter |