യെശയ്യാവ് 28:2 - സമകാലിക മലയാളവിവർത്തനം2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും. See the chapterസത്യവേദപുസ്തകം C.L. (BSI)2 ഇതാ, സർവേശ്വരന്റെ കരുത്തുറ്റവൻ! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവൻ അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും. See the chapterസത്യവേദപുസ്തകം OV Bible (BSI)2 ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവൻ അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു; തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവൻ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും. See the chapter |