യെശയ്യാവ് 25:8 - സമകാലിക മലയാളവിവർത്തനം8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും കണ്ണുനീർ തുടച്ചുകളയും; തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് സകലഭൂമിയിൽനിന്നും നീക്കിക്കളയും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. See the chapterസത്യവേദപുസ്തകം C.L. (BSI)8 അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ അപമാനം നീക്കുകയും ചെയ്യും. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടയ്ക്കയും തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും തന്‍റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. See the chapter |