പുറപ്പാട് 35:29 - സമകാലിക മലയാളവിവർത്തനം29 ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)29 അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാർ സർവേശ്വരൻ മോശയോടു കല്പിച്ച കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സർവേശ്വരനു വഴിപാടായി സ്വമേധയാ അർപ്പിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)29 മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു. See the chapter |