പുറപ്പാട് 29:41 - സമകാലിക മലയാളവിവർത്തനം41 രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)41 രണ്ടാമത്തെ ആട്ടിൻകുട്ടിയെ വൈകിട്ടു യാഗമർപ്പിക്കുമ്പോൾ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അർപ്പിക്കണം. ഈ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമാണ്. See the chapterസത്യവേദപുസ്തകം OV Bible (BSI)41 മറ്റേ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്കു ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്‍റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അർപ്പിക്കേണം. See the chapter |