ആവർത്തനം 6:18 - സമകാലിക മലയാളവിവർത്തനം18-19 നിങ്ങൾ അഭിവൃദ്ധിപ്പെടേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരോടു യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത മനോഹരമായ ഭൂപ്രദേശം ചെന്ന് അവകാശമാക്കേണ്ടതിനും യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ ശത്രുക്കളെ എല്ലാം നിങ്ങളുടെമുമ്പിൽനിന്ന് ഓടിക്കേണ്ടതിനും യഹോവയുടെ സന്നിധിയിൽ നീതിയും പ്രസാദവുമുള്ളതു ചെയ്യുക. See the chapterസത്യവേദപുസ്തകം C.L. (BSI)18 അവിടുത്തെ ദൃഷ്‍ടിയിൽ ശരിയും നന്മയും ആയതു പ്രവർത്തിക്കുക; എന്നാൽ നിങ്ങൾക്കു നന്മയുണ്ടാകും; സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്തിരുന്ന നല്ല ദേശം നിങ്ങൾ കൈവശമാക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)18 നിനക്കു നന്നായിരിക്കേണ്ടതിനും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ല ദേശം നീ ചെന്നു കൈവശമാക്കേണ്ടതിനും യഹോവ അരുളിച്ചെയ്തതുപോലെ See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 നിനക്കു നന്മയുണ്ടാകുന്നതിനും യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കുന്നതിനും യഹോവ അരുളിച്ചെയ്തതുപോലെ See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ See the chapter |