ആവർത്തനം 32:39 - സമകാലിക മലയാളവിവർത്തനം39 “ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക! ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു, എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)39 ഇതാ ഞാൻ, ഞാൻ മാത്രം ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്; മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാൻ തന്നെയാണ്; എന്റെ കൈയിൽനിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)39 ഞാൻ, ഞാൻ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. See the chapter |