ആവർത്തനം 2:4 - സമകാലിക മലയാളവിവർത്തനം4 ജനത്തോട് ഇങ്ങനെ കൽപ്പിക്കുക; ‘സേയീരിൽ താമസിക്കുന്നവർ ഏശാവിന്റെ മക്കളും നിങ്ങളുടെ ബന്ധുക്കളുമാണ്. അവരുടെ അതിരിലൂടെ നിങ്ങൾ കടന്നുപോകാൻ തുടങ്ങുകയാണ്. അവർ നിങ്ങളെ കണ്ട് ഭയപ്പെടും. അതുകൊണ്ട് നിങ്ങൾ വളരെ ജാഗ്രതയുള്ളവർ ആയിരിക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)4 ജനത്തോട് ഇപ്രകാരം കല്പിക്കുക; നിങ്ങളുടെ ചാർച്ചക്കാരായ ഏശാവിന്റെ സന്താനപരമ്പരകൾ പാർക്കുന്ന എദോമിൽ കൂടി നിങ്ങൾ കടന്നു പോകാൻ തുടങ്ങുകയാണ്. അവർ നിങ്ങളെ ഭയപ്പെടും; എങ്കിലും നിങ്ങൾ വളരെ സൂക്ഷിച്ചുകൊള്ളണം. അവരോട് ഏറ്റുമുട്ടരുത്. See the chapterസത്യവേദപുസ്തകം OV Bible (BSI)4 നീ ജനത്തോടു കല്പിക്കേണ്ടത് എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽക്കൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നീ ജനത്തോട് കല്പിക്കേണ്ടത്: “സേയീരിൽ വസിക്കുന്ന ഏശാവിന്‍റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടക്കുവാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ നിങ്ങൾ ഏറ്റവും അധികം സൂക്ഷിച്ചുകൊള്ളേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. See the chapter |