Online Bible

- Advertisements -




ദാനീയേൽ 9:26 - സമകാലിക മലയാളവിവർത്തനം

26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 അതിനുശേഷം അഭിഷിക്തൻ സംഹരിക്കപ്പെടും; വരുവാനിരിക്കുന്ന ശക്തനായ പ്രഭുവിന്റെ പട നഗരവും വിശുദ്ധമന്ദിരവും നശിപ്പിക്കും. ഒരു പ്രളയത്തോടുകൂടി അത് അവസാനിക്കും. അതിന്റെ അന്ത്യത്തോളം യുദ്ധം ഉണ്ടായിരിക്കും. വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽത്തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണയിക്കപ്പെട്ടിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞ് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്‍റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്‍റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യമാക്കുന്ന കാര്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

See the chapter Copy




ദാനീയേൽ 9:26

Follow us:

Advertisements


Advertisements