2 രാജാക്കന്മാർ 9:19 - സമകാലിക മലയാളവിവർത്തനം19 അതുകൊണ്ടു രാജാവ് രണ്ടാമതും ഒരു കുതിരച്ചേവകനെ അയച്ചു. അയാളും അവരുടെ അടുത്തുവന്ന്, “ ‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു അയാളോടും മറുപടി പറഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)19 അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കൽ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങൾ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക.” See the chapterസത്യവേദപുസ്തകം OV Bible (BSI)19 അവൻ മറ്റൊരുത്തനെ കുതിരപ്പുറത്ത് അയച്ചു. അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: “സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്ത് കാര്യം? തിരിഞ്ഞു എന്‍റെ പുറകെ വരിക” എന്നു യേഹൂ പറഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. See the chapter |