2 രാജാക്കന്മാർ 9:18 - സമകാലിക മലയാളവിവർത്തനം18 അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തുകയറി അദ്ദേഹത്തെ എതിരേറ്റുചെന്ന്, “ ‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവു ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു മറുപടി പറഞ്ഞു. “സന്ദേശവാഹകൻ അവരുടെ അടുത്തെത്തി. പക്ഷേ, അയാൾ തിരിച്ചു വരുന്നില്ല,” എന്നു നിരീക്ഷകൻ അറിയിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)18 അങ്ങനെ അയാൾ അവരുടെ അടുക്കൽ ചെന്നു ആരാഞ്ഞു: “സമാധാനദൗത്യവുമായിട്ടാണോ നിങ്ങൾ വരുന്നത് എന്നു രാജാവ് ചോദിക്കുന്നു.” “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്റെ പിന്നാലെ വരിക” യേഹൂ പറഞ്ഞു. ദൂതൻ അവരുടെ അടുക്കൽ പോയിട്ടു മടങ്ങിവന്നില്ല എന്ന വിവരം കാവല്‌ക്കാരൻ യോരാമിനെ അറിയിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)18 അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങി വരുന്നില്ല എന്ന് അറിയിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്നു: “സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനം കൊണ്ടു നിനക്കു എന്ത് കാര്യം? തിരിഞ്ഞ് എന്‍റെ പുറകെ വരിക” എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങിവന്നിട്ടില്ല” എന്നു അറിയിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു. See the chapter |