2 രാജാക്കന്മാർ 6:32 - സമകാലിക മലയാളവിവർത്തനം32 ആ സമയം എലീശാ തന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. പട്ടണനേതാക്കന്മാരും അദ്ദേഹത്തോടൊപ്പം ഇരുന്നിരുന്നു. രാജാവു തന്റെ ദൂതനെ മുൻപേ അയച്ചു. എന്നാൽ അയാൾ വന്നെത്തുന്നതിനുമുമ്പേ എലീശാ പട്ടണനേതാക്കന്മാരോട്: “ഈ കൊലപാതകി എന്റെ തല അറക്കാനായി ഒരുവനെ അയച്ചിരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ? നോക്കൂ, ആ ദൂതൻ വരുമ്പോൾ കതക് അടച്ചേക്കുക, അത് അവനെതിരേ അടഞ്ഞുതന്നെ കിടക്കട്ടെ! അവന്റെ യജമാനന്റെ കാലടിശബ്ദവും അവന്റെ പിന്നിൽ ഉണ്ടല്ലോ?” എന്നു പറഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)32 എലീശ തന്റെ വീട്ടിൽ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാൾ വന്നെത്തുന്നതിനു മുമ്പ് പ്രവാചകൻ പറഞ്ഞു: “എന്റെ തല കൊയ്യാൻ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങൾക്കറിയാമോ? അവൻ വരുമ്പോൾ വാതിൽ അടച്ച് അവനെ തടഞ്ഞു നിർത്തണം. അവന്റെ യജമാനന്റെ കാലൊച്ചയല്ലേ പിമ്പിൽ കേൾക്കുന്നത്?”’ See the chapterസത്യവേദപുസ്തകം OV Bible (BSI)32 എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശായുടെ അടുക്കൽ എത്തുന്നതിന് മുമ്പേ അവൻ മൂപ്പന്മാരോട്: എന്റെ തല എടുത്തുകളവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചു വാതിൽക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ചു വാതില്ക്കൽ അവനെ തടയുക; അവന്‍റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്നു പറഞ്ഞു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 എലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതില്ക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. See the chapter |