Online Bible

- Advertisements -




2 രാജാക്കന്മാർ 3:25 - സമകാലിക മലയാളവിവർത്തനം

25 അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

25 പട്ടണങ്ങൾ അവർ തകർത്തു. നല്ല നിലങ്ങൾ കല്ലിട്ടു മൂടി; നീരുറവുകൾ അടച്ചു; ഫലവൃക്ഷങ്ങൾ വെട്ടിവീഴ്ത്തി; കീർഹരേശെത്ത് പട്ടണത്തിന്റെ കല്ലുകൾ മാത്രം ശേഷിച്ചു. കവിണക്കാർ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

25 പട്ടണങ്ങളെ അവർ ഇടിച്ചു, നല്ല നിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലിട്ടു നികത്തി, നീരുറവുകളെല്ലാം അടച്ചു, നല്ല വൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ല് അങ്ങനെതന്നെ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 അവർ പട്ടണങ്ങൾ ഇടിച്ചുകളഞ്ഞു; നല്ല നിലമെല്ലാം കല്ലുകൾ ഇട്ടു നശിപ്പിച്ചു; നീരുറവുകൾ അടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ടു നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.

See the chapter Copy




2 രാജാക്കന്മാർ 3:25

Follow us:

Advertisements


Advertisements