2 രാജാക്കന്മാർ 25:8 - സമകാലിക മലയാളവിവർത്തനം8 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)8 നെബുഖദ്നേസർരാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വർഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്റെ അകമ്പടിസേനാനായകനായ നെബൂസരദാൻ യെരൂശലേമിലെത്തി. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേമിൽ വന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അഞ്ചാം മാസം ഏഴാം തിയ്യതി, ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേല്‍ രാജാവിന്‍റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസർ-അദാൻ യെരൂശലേമിൽ വന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു. See the chapter |