2 രാജാക്കന്മാർ 25:4 - സമകാലിക മലയാളവിവർത്തനം4 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്. See the chapterസത്യവേദപുസ്തകം C.L. (BSI)4 ബാബിലോണ്യർ നഗരം വളഞ്ഞിരിക്കുമ്പോൾതന്നെ സിദെക്കീയാരാജാവും പടയാളികളും നഗരമതിലിൽ വിള്ളലുണ്ടാക്കി രാത്രിയിൽ അവർ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ ഓടിപ്പോയത്. See the chapterസത്യവേദപുസ്തകം OV Bible (BSI)4 അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച്, കൽദയർ നഗരം വളഞ്ഞിരിക്കെ, പടയാളികളൊക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിനരികെ രണ്ടു മതിലുകൾക്കും മധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബായിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്‍റെ തോട്ടത്തിനരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽ വഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി. See the chapter |