2 രാജാക്കന്മാർ 17:4 - സമകാലിക മലയാളവിവർത്തനം4 എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിന്റെ അടുക്കൽ സന്ദേശവാഹകരെ അയയ്ക്കുകയും വർഷംതോറും അശ്ശൂർരാജാവിനു കൊടുത്തുകൊണ്ടിരുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തതിനാൽ അദ്ദേഹം വഞ്ചകനെന്ന് അശ്ശൂർരാജാവ് കണ്ടെത്തി. അതിനാൽ ശല്മനേസർ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി. See the chapterസത്യവേദപുസ്തകം C.L. (BSI)4 പിന്നീട് ഹോശേയ ഈജിപ്തുരാജാവായ സോയുടെ അടുക്കൽ സഹായത്തിനായി ദൂതന്മാരെ അയയ്‍ക്കുകയും അസ്സീറിയാരാജാവിനു വർഷംതോറും കൊടുത്തുവന്ന കപ്പം നിർത്തലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ദുഷ്ടത ഗ്രഹിച്ച അസ്സീറിയാരാജാവ് അയാളെ ബന്ധിച്ചു കാരാഗൃഹത്തിലാക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)4 എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയയ്ക്കയും അശ്ശൂർരാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുത്തയയ്ക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർരാജാവ് അവനിൽ ദ്രോഹം കണ്ടിട്ട് അവനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 എന്നാൽ ഹോശേയ മിസ്രയീം രാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കുകയും അശ്ശൂർ രാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരിക്കുകയും ചെയ്തു. അശ്ശൂർ രാജാവ് അവനിൽ ദ്രോഹം കണ്ടു അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി. See the chapter |