2 രാജാക്കന്മാർ 16:6 - സമകാലിക മലയാളവിവർത്തനം6 ആ സമയത്ത് അരാംരാജാവായ രെസീൻ യെഹൂദന്മാരെ തുരത്തിയോടിച്ചിട്ട് അരാമിനുവേണ്ടി ഏലാത്ത് തിരികെ പിടിച്ചെടുത്തു. അതിനുശേഷം ഏദോമ്യർ അവിടെവന്നു വാസമുറപ്പിച്ചു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)6 അക്കാലത്ത് എദോംരാജാവ് ഏലാത്ത് വീണ്ടെടുത്ത് എദോമിനോടു ചേർത്തു. ഏലാത്തിൽ ഉണ്ടായിരുന്ന യെഹൂദ്യരെ അവിടെനിന്ന് ഓടിച്ചുകളഞ്ഞു; എദോമ്യർ ഏലാത്തിൽ ഇപ്പോഴും പാർക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)6 അന്ന് അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്ത് അരാമിനോട് ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു. അരാമ്യർ ഏലത്തിൽ വന്ന് ഇന്നുവരെയും അവിടെ പാർക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അന്നു അരാം രാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്നു നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാർക്കുന്നു. See the chapter |