2 കൊരിന്ത്യർ 7:13 - സമകാലിക മലയാളവിവർത്തനം13 ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)13 അതുകൊണ്ട് ഞങ്ങൾക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താൽ തന്റെ യാത്രയിൽ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങൾക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)13 അതുകൊണ്ടു ഞങ്ങൾക്ക് ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീത്തൊസിന്റെ മനസ്സിനു നിങ്ങളെല്ലാവരാലും തണുപ്പ് വന്നതുകൊണ്ട് അവനുണ്ടായ സന്തോഷം നിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അതുകൊണ്ട് ഞങ്ങൾ ആശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആശ്വാസം കൂടാതെ, തീത്തൊസിന്‍റെ മനസ്സിന് നിങ്ങളെല്ലാവരാലും ഉന്മേഷം വന്നതുകൊണ്ട്, അവനുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. See the chapter |