2 കൊരിന്ത്യർ 4:2 - സമകാലിക മലയാളവിവർത്തനം2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 രഹസ്യവും ലജ്ജാകരവുമായ എല്ലാ പ്രവൃത്തികളും ഞങ്ങൾ ഉപേക്ഷിച്ചു; ഞങ്ങൾ വഞ്ചിക്കുകയോ ദൈവവചനത്തിൽ മായം ചേർക്കുകയോ ചെയ്യുന്നില്ല. സത്യത്തിന്റെ പൂർണവെളിച്ചത്തിൽ ദൈവസമക്ഷം ഞങ്ങൾ ജീവിക്കുകയും എല്ലാവരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായത്തോടെയോ, ദൈവവചനത്തിൽ കൂട്ട് ചേർക്കുകയോ ചെയ്യാതെ, സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു. See the chapter |