Online Bible

- Advertisements -




2 ദിനവൃത്താന്തം 9:21 - സമകാലിക മലയാളവിവർത്തനം

21 രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം ഉണ്ടായിരുന്നു; ഹൂരാമിന്റെ ദാസന്മാർ അവയെ കൈകാര്യം ചെയ്തിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

21 രാജാവിന്റെ കപ്പലുകൾ ഹൂരാമിന്റെ ദാസന്മാരുമായി തർശീശിലേക്കു പോകും. മൂന്നു വർഷത്തിലൊരിക്കൽ ഈ കപ്പലുകൾ അവിടെനിന്നു സ്വർണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകൾ, മയിലുകൾ ഇവയുമായി മടങ്ങിവരും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവയെ കൊണ്ടുവന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 രാജാവ് കപ്പലുകൾ ഹൂരാമിന്‍റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.

See the chapter Copy




2 ദിനവൃത്താന്തം 9:21

Follow us:

Advertisements


Advertisements