2 ദിനവൃത്താന്തം 20:16 - സമകാലിക മലയാളവിവർത്തനം16 നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും. See the chapterസത്യവേദപുസ്തകം C.L. (BSI)16 നാളെ അവരുടെ നേരെ ചെല്ലുക. അവർ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേൽ മരുഭൂമിയുടെ കിഴക്ക് താഴ്‌വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങൾ അവരെ കാണും. See the chapterസത്യവേദപുസ്തകം OV Bible (BSI)16 നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്‍റെ അറ്റത്തു വച്ചു കാണും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും. See the chapter |