Online Bible

- Advertisements -




1 ശമൂവേൽ 31:7 - സമകാലിക മലയാളവിവർത്തനം

7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7 ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്നവർ ഓടിപ്പോകുകയും ചെയ്ത വിവരം ജെസ്രീൽതാഴ്‌വരയുടെ മറുവശത്തും യോർദ്ദാൻനദിയുടെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യർ കേട്ടപ്പോൾ അവരും തങ്ങളുടെ പട്ടണങ്ങൾ വിട്ട് ഓടിപ്പോയി. ഫെലിസ്ത്യർ അവിടെ ചെന്നു പാർക്കുകയും ചെയ്തു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 യിസ്രായേല്യർ ഓടിപ്പോയി. ശൗലും പുത്രന്മാരും മരിച്ചു എന്ന് താഴ്‌വരയുടെ അപ്പുറത്തും യോർദ്ദാനക്കരയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞ് ഓടിപ്പോകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കയും ചെയ്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാനക്കരെയും ഉള്ള യിസ്രായേല്യർ അറിഞ്ഞപ്പോൾ അവർ പട്ടണങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ഫെലിസ്ത്യർ വന്ന് അവിടെ പാർക്കുകയും ചെയ്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്‌വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.

See the chapter Copy




1 ശമൂവേൽ 31:7

Follow us:

Advertisements


Advertisements