1 ശമൂവേൽ 18:30 - സമകാലിക മലയാളവിവർത്തനം30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടുവന്നു. അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ മറ്റു സേനാധിപന്മാരെക്കാൾ കൂടുതൽ വിജയം നേടിയിരുന്നു. അങ്ങനെ ദാവീദിന്റെ പേരു പ്രസിദ്ധമായിത്തീർന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്റെ മറ്റ് സേനാധിപന്മാരെക്കാൾ ദാവീദ് കൂടുതൽ വിജയം നേടി; അങ്ങനെ ദാവീദു കൂടുതൽ ബഹുമാനിതനായി. See the chapterസത്യവേദപുസ്തകം OV Bible (BSI)30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകല ഭൃത്യന്മാരെക്കാളും കൃതാർഥനായിരുന്നു; അവന്റെ പേർ വിശ്രുതമായിത്തീർന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്‍റെ പേർ പ്രസിദ്ധമായ്തീർന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു. See the chapter |