1 രാജാക്കന്മാർ 2:5 - സമകാലിക മലയാളവിവർത്തനം5 “സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)5 സെരൂയായുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്റെ മകനായ അബ്നേർ യേഥെരിന്റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവൻ കൊലപ്പെടുത്തി. യുദ്ധസമയത്ത് അവർ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാൻ സമാധാനകാലത്ത് അവൻ അവരെ വധിച്ചു. അവൻ നിരപരാധികളെ കൊന്നതിന്റെ അപരാധം ഞാൻ വഹിക്കാൻ ഇടവരുത്തി. See the chapterസത്യവേദപുസ്തകം OV Bible (BSI)5 വിശേഷിച്ച് സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത്, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതുതന്നെ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്ന് സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയല്ലോ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 “കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്‍റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞു, തന്‍റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 വിശേഷിച്ചു സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ. See the chapter |