1 രാജാക്കന്മാർ 2:30 - സമകാലിക മലയാളവിവർത്തനം30 ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)30 ബെനായാ സർവേശ്വരന്റെ കൂടാരത്തിൽ ചെന്നു; “പുറത്തുവരാൻ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാൻ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാൾ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)30 ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തു വരിക എന്നു രാജാവ് കല്പിക്കുന്നു എന്ന് അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെത്തന്നെ മരിക്കും എന്ന് അവൻ പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോട് ഉത്തരം പറഞ്ഞു എന്ന് രാജാവിനെ ബോധിപ്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു” എന്നു അവനോടു പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നെ മരിക്കും” എന്നു അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്നു: “യോവാബ് തന്നോട് ഇപ്രകാരം പറയുന്നു” എന്നു രാജാവിനെ ബോധിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ബെനായാവു യെഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും എന്നു അവൻ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു. See the chapter |