Online Bible

- Advertisements -




1 രാജാക്കന്മാർ 2:19 - സമകാലിക മലയാളവിവർത്തനം

19 അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

19 അദോനിയായ്‍ക്കുവേണ്ടി സംസാരിക്കാൻ ബത്ത്-ശേബ ശാലോമോൻരാജാവിനെ സമീപിച്ചു; അപ്പോൾ രാജാവു എഴുന്നേറ്റു മാതാവിനെ അഭിവാദനം ചെയ്തശേഷം സിംഹാസനത്തിൽ ഇരുന്നു. മാതാവിന് ഇരിപ്പിടം രാജസിംഹാസനത്തിന്റെ വലതുഭാഗത്ത് ഒരുക്കി. അവർ അവിടെ ഇരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു, തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന് ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്‍റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റു അവളെ വന്ദനം ചെയ്തു, തന്‍റെ സിംഹാസനത്തിൽ ഇരുന്നു; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്‍റെ വലത്തുഭാഗത്ത് ഇരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.

See the chapter Copy




1 രാജാക്കന്മാർ 2:19

Follow us:

Advertisements


Advertisements