1 യോഹന്നാൻ 2:28 - സമകാലിക മലയാളവിവർത്തനം28 ഇങ്ങനെ, കുഞ്ഞുമക്കളേ, കർത്താവിന്റെ പുനരാഗമനത്തിൽ നാം അവിടത്തെ സന്നിധിയിൽ ലജ്ജിച്ചു പോകാതെ ധൈര്യമുള്ളവരായിരിക്കാൻ കർത്താവിൽ വസിക്കുക. See the chapterസത്യവേദപുസ്തകം C.L. (BSI)28 എന്റെ കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ വരവിങ്കൽ നാം അവിടുത്തെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ ആത്മധൈര്യമുള്ളവരായിരിക്കേണ്ടതിന് അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. See the chapterസത്യവേദപുസ്തകം OV Bible (BSI)28 ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനിൽ വസിപ്പിൻ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ഇപ്പോഴോ പ്രിയ കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്‍റെ മുമ്പിൽ ലജ്ജിച്ചുപോകാതിരിക്കേണ്ടതിനും അവന്‍റെ വരവിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിനും അവനിൽ വസിക്കുവിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. See the chapter |