1 ദിനവൃത്താന്തം 9:28 - സമകാലിക മലയാളവിവർത്തനം28 ദൈവാലയത്തിലെ ശുശ്രൂഷകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവരിൽ ചിലരുടെ ചുമതലയിലായിരുന്നു. ആ വസ്തുക്കൾ അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ അവർ അവയെ എണ്ണിയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)28 ഇവരിൽ ചിലർക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേൽനോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)28 അവരിൽ ചിലർക്ക് ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണിയിട്ട് അകത്തു കൊണ്ടുപോകയും പുറത്തു കൊണ്ടുവരികയും ചെയ്യും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്ത് കൊണ്ടുപോകുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 അവരിൽ ചിലർക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും. See the chapter |