1 ദിനവൃത്താന്തം 20:4 - സമകാലിക മലയാളവിവർത്തനം4 ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി. See the chapterസത്യവേദപുസ്തകം C.L. (BSI)4 പിന്നീട് ഗേസെരിൽവച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതിൽ മല്ലന്മാരുടെ പിൻതലമുറക്കാരിൽ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യർ കീഴടങ്ങുകയും ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 അതിന്റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അതിന്‍റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. See the chapter |