Biblia Todo Logo
Online Bible

- Advertisements -




പിലിപ്പിയര് 1:1 - പുതുവൻ ചേതി

1 കിരിശ്ത്തു ഏശുവ് പണ്ണക്കാറായാനെ പവുലോശും തിമോത്തിയോശും പിലിപ്പിയാവിൽ കിരിശ്ത്തു ഏശുവെ നമ്പി ഇരുക്കിനെ ചുത്തമാനവേരാക്കും പള്ളീലെ മൂപ്പരുകാട്ടുക്കും പള്ളീലെ ഏവലാളികേക്കും എളുതിനത്,

See the chapter Copy




പിലിപ്പിയര് 1:1
48 Cross References  

ഒരു മനിശൻ കൂരേവുട്ട് പോനവോളെ, പണ്ണക്കാറാക്ക് ചെയ്‌വേക്കൊള്ളെ വേലയെ കൊടുത്ത് കാവലാളീകാൽ കെവുനമായ് ഇരുപ്പേക്ക് ചൊല്ലി പോനവോലതാനത്.


എന്നെ പരിശുരുക്കിനവൻ എനക്ക് പുറകോട് വരട്ടെ; ഏൻ ഏടെ ഇരുക്കിനതോ അവ്വിടത്തിൽ എന്നെ പരിശുരുക്കിനാളും ഇരുക്കും; എന്നെ പരിശുരുക്കിനവനെ എൻ തകപ്പൻ മാനിക്കും” ഒൺ ചൊല്ലിയെ.


“അവൻ പിശയ്‌ക്കിനാൻ ഒണ്ണും നാതിരുക്കട്ടെ; അത്തിലാരും പിശയാതിരുക്കട്ടെ ഒണ്ണും അവൻ പട്ടം വോറെ ആളുക്ക് കിടയ്‌ക്കട്ടെ ഒണ്ണും ശങ്കീര്‌ത്തനം ഒണ്ണെ പൊത്തകത്തിൽ എളുതിയിരുക്കിനതാനെ.


നിങ്കെ ഉടവനുടവനാം തെയ്‌വ ആത്തുമാവ് നിങ്കകാൽ തന്തിരുക്കിനെ മാനടവനാം ചൂതാനമാ വച്ചിരിൻ; തെയ്‌വം ഉടയാ മകൻ ഇലത്തത്തിൽ വായ്‌ങ്കെ തെയ്‌വ ശവേ കൊൺ നടക്കിനവേരായായ് ഇരിൻ.


അത്തുക്ക് അനന്നിയാശ്, “കരുത്താവേ, അം മനിശൻ എരുശലേമിലിരുന്തെ നിൻ ശിശിയരുകാട്ടുക്ക് എത്തിനാരം തൊല്ലയെ ചെയ്യെ ഒൺ കനേമാളുകെ ചൊല്ലിയിരുക്കിനതെ ഏൻ കേട്ടുമിരുക്കുകീ.


തെയ്‌വം ഉടയാ പലകപ്പാട്ടുക്കാറാനാലെ തിരുവെളുത്തിൽ മിന്നമേ വാക്കെ ചൊല്ലിയെ നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് പുറിച്ചെടുത്തെ അപ്പോശ്‌ത്തലനും കിരിശ്ത്തു ഏശുവിലെ പണ്ണക്കാറനായിരുപ്പേക്ക് വുളിച്ചെടുത്താളുമാനെ പവുലോശ് എളുതിനത്,


റോമാവിലൊള്ളെ നിങ്കെ എല്ലാരുക്കും മുയ്‌ക്കമാ തെയ്‌വത്തുക്ക് പുടിച്ചവേരാളും ചുത്തമാനവേരാളുമാനെ നിങ്കാക്ക് നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവിൽ നുണ്ണും ഇരക്കമും നിമതീം ഒണ്ടാകട്ടെ.


തിമോത്തിയോശ് വന്താ അവൻ നിങ്കളും മത്തും പേടിനാതെ ഇരുപ്പേക്ക് നോയ്‌ക്കോകോണും; ഏൻവോലയേ അവനും കരുത്താവിലെ വേലെ ചെയ്യിനതാനെ?


തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും ഏശുവിൽ നമ്പുനെ തമ്പി തിമോത്തിയോശും കൊരിന്തിലൊള്ളെ തെയ്‌വ ശവേക്കും അക്കായാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ തെയ്‌വത്തിലെ ചുത്തമാനവേരാക്കും എളുതിനത്.


ഏൻ ഇപ്പെ തെയ്‌വമയോ മനിശനയോ പിരിയമേത്തിനത്? മനിശനയീ ഏൻ പിരിയമേത്തുകേക്ക് നോക്കിനത്? ഇപ്പണും ഏൻ മനിശനെ പിരിയമേത്തിനതൊണ്ണാ ഏൻ ഏശുകിരിശ്ത്തുവു ഏവലാളി ആകാത്ത്.


കിരിശ്ത്തു ഏശുവെ നമ്പിയതോടെ നിങ്കെ എല്ലാരും തെയ്‌വ മക്കെ ആയേയെ.


അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ ഇല്ലെ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ, ആണും പെണ്ണും ഒണ്ണില്ല; നിങ്കെ എല്ലാരും കിരിശ്ത്തു ഏശുവിൽ ഒൺമട്ടും താൻ.


തെയ്‌വ പിന്നിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശ് എപശോശ് ഒണ്ണാനിൽ തെയ്‌വ മക്കളാനെ കിരിശ്ത്തു ഏശുവെ നമ്പിയവേരാക്ക് എളുതിനത്,


അതുനാലെ നിങ്കാക്ക് കരുത്താവ് ഏശുവുകാലെ നമ്പിക്കയാം ചുത്തമാനവേരായാനെ തെയ്‌വ മക്കകാട്ടുകാൽ ബൂറാ നിങ്കെ ആത്തിരത്തോടെ ഇരുക്കിനതാം കേട്ടനായിരുന്ത്,


നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവെ നാശമാകാത്തെ ആത്തിരത്തോടെ വച്ചിരുക്കിനെ എല്ലാരുകാലും ഇരക്കം ഇരുക്കട്ടെ.


നിങ്കെ ചേതിയെ കേട്ട് ഏൻ പിരിയമടേകേക്കുചൂട്ടി പുടീയൊണ്ണേ തിമോത്തിയോശെ അക്ക് കടത്തി വുടുക്കാം ഒൺ കരുത്താവാനെ ഏശുവിൽ ആശിക്കിനെ.


കിരിശ്ത്തു ഏശുവിലെ നിനപ്പുകാടേ നിങ്കാക്കും ഇരുക്കട്ടെ.


ഇതുകാടയെല്ലാം ഏൻ നേടി എടുത്തേയതൊണ്ണോ തികഞ്ചവനായെ ഒണ്ണോ ഏൻ നിനയ്‌ക്കിനതില്ലെ; ഏൻ എകനെ ആകോണും ഒൺ കിരിശ്ത്തു ഏശു ആശിക്കിനതോ അകത്തെ ആളാകേക്ക് ഏനും ചരിയാനത്തിൽ തുമ്പപ്പടിനെ മട്ടുംതാൻ.


അവറെ നാത്തെ പരിച്ചേതനെ ഏത്തവേരാ; ചുത്തമാനെ ആത്തുമാവിലെ ഉതവീൽ തെയ്‌വമെ കുമിടെ വായ്‌ങ്കീം കിരിശ്ത്തു ഏശു നങ്കാക്ക് ചെയ് തന്തെ കാരിയംങ്കാട്ടിൽ പിരിയമോറിനെ നങ്കതാനേ മെച്ചക്കമാ പരിച്ചേതനെ ഏത്തവേരാ; പുറമേ കാണ ചട്ടമെട്ടത്തിൽ നങ്കെ നമ്പുനതില്ലെ.


അത് മട്ടുമില്ലെ, എനക്ക് കരുത്താവാനെ കിരിശ്ത്തു ഏശുവെ ചൊല്ലി തിക്കിനൊണ്ടാനത് മുയ്‌ക്കമാനെ കാരിയമായതുനാലെ ഇതുകാടയെല്ലാം ഏൻ വിലനാത്തതായ് കാണെ. അവൻനാലെ ഏൻ അതുകാടയെല്ലാം വീയ് ഒറിഞ്ചാനെ. അകനെ ഏൻ എന്നമേ മൊത്തമാ കിരിശ്‌ത്തുവുക്ക് ഒള്ളവൻ ആവുകേം


തകപ്പനാനെ തെയ്‌വത്തിലും കരുത്താവാനെ ഏശു കിരിശ്‌ത്തുവിലും നമ്പുനെ തെശലോനിക്കാവിലെ ശവേലെ ആളുകേക്ക് ശീലാശും തിമോത്തിയോശും മത്തും പവുലോശാനെ ഏൻ എളുതിനത്, നിങ്കാക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ.


തെശലോനിക്കാവിൽ നിങ്കകാക്ക് വരിനത്തുക്ക് മിന്നേ പിലിപ്പിയാ ഒണ്ണെ തേശത്തിൽ വച്ച് തണ്ടനകാടും മാനക്കേടും എങ്കെ അടഞ്ചതൊൺ നിങ്കാക്ക് തിക്കിനൊള്ളതാനേ? വൻ വിലക്ക് ഒണ്ടായപ്പണും അവനിലെ നല്ലെ ചേതിയെ നിങ്കകാൽ വുളിച്ച് ചൊൽവിളത്തുക്കൊള്ളെ ചുണെ എങ്കെ തെയ്‌വം എങ്കാക്ക് തന്തെ.


നങ്കെ തകപ്പനാനെ തെയ്‌വത്തിലും കരുത്താവാനെ ഏശുകിരിശ്‌ത്തുവിലും നമ്പുനെ തെശലോനിക്കാവിലെ ശവേലെ ആളുകേക്ക് ശീലാശും തിമോത്തിയോശും മത്തും പവുലോശാനെ ഏൻ എളുതിനത്,


അണ്ണേക്ക് അവൻ വരിനവോളെ അവനുക്ക് ഒള്ളെ ചുത്തമാനെ എല്ലാ മാനടവനിൽ നുണ്ണും അവനുക്ക് മകിമേം അവനിൽ നമ്പുനെ എല്ലാരിലും നുൺ ബൊകുമാനമും കിടയ്‌ക്കും. എങ്കെ നിങ്കകാൽ ചൊല്ലിയെ വശനം നിങ്കെ നമ്പിയനാലെ നിങ്കളും അവറളും മത്തും ഒണ്ടാകും.


മെച്ചക്കമാ നമ്പിക്കേൽ നിലെ നിക്കിനെ മകൻ തിമോത്തിയോശുക്ക് എളുതിനത്, തകപ്പൻ തെയ്‌വത്തുകാൽ നുണ്ണും നങ്കെ കരുത്താവ് കിരിശ്ത്തു ഏശുവുകാൽ നുണ്ണും നിനക്ക് ഇരക്കമും കനിവും നിമതീം കിടയ്‌ക്കട്ടെ.


അതുവോലതാൻ ആലയത്തിലെ ഏവലാളികേം മാനമൊള്ളവേരാളും ഉത്തരവാതമൊള്ളവേരാളും അങ്കോട്ടുക്കുമിങ്കോട്ടുക്കും ചൊല്ലി നടകാത്തവേരാളും കുടികാറായോ ചൊത്ത് ചുമുത്തിരത്തുകാക്ക് ആശെ വയ്യാത്തവേരാളും ആയിരുക്കോണും.


നമ്പിക്കേൽ എൻ നിച്ചമാനെ മകൻ തീത്തോശുക്ക് പവുലോശ് ഒണ്ണെ ഏൻ എളുതിനത്, തെയ്‌വ വേലക്കാറനും ഏശു കിരിശ്‌ത്തുവിലെ അപ്പോശ്ത്തലനുമാനെ ഏൻ തെയ്‌വം പുറിച്ചെടുത്തവേരാളെ നമ്പിക്കേൽ ഉറപ്പാക്കിളത്തുക്കും തെയ്‌വം ആശിക്കിനെ പിശപ്പ് പിശയ്‌ക്കേക്കൊള്ളെ ചത്തിയമെ അവറളെ പടിയ്‌ക്കെ വയ്‌ക്കിളത്തുക്കും തെയ്‌വം എന്നെ പുറിച്ചെടുത്തിരുക്കിനെ. ഇം ചത്തിയം എണ്ണെണ്ണേക്കുമൊളെള ഉശിരിലെ ആശേ നങ്കാക്ക് തരിനെ. തെയ്‌വം കളവെ ചൊല്ലാത്താളും ചിവരി കാലത്തുക്ക് മിന്നേ എണ്ണെണ്ണേക്കുമൊളെള ഉശിരെ തരുമൊണ്ണു വാക്കെ തന്താളും ആനെ. തെയ്‌വം ഉടയാ നേരത്തിൽ വിളമ്പരമെ വെളിയേത്തിയതിനാലെ ഉടയാ നല്ലെ ചേതിയെ വെളിയേത്തിയെ. ഇം വിളമ്പരമെ വുളിച്ച് ചൊൽകേക്ക് നങ്കെ രച്ചകനാനെ തെയ്‌വം കൽപ്പനയോടെ എൻകാൽ ഏത്തു തന്തിരുക്കിനെ. മണേ തീത്തോശേ, നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും രച്ചകനാനെ കിരിശ്ത്തു ഏശുവിൽ നുണ്ണും നിനക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ.


പള്ളീലെ വലിയോര് തെയ്‌വ വേലേലെ കങ്കാണി ആയതുനാലെ കുത്തം നാത്തവൻ ആയിരുക്കോണും; ഉടവൻ കാരിയമെ മട്ടും ചെയ് നടക്കിനവനും പുടീയൊൺ കൂശോറിനവനും കുടികാറനും പിണക്കെചൊല്ലി അടി ഒണ്ടാക്കിനവനും കളവെ ചെയ് പണമെ ചമ്പാരിക്കിനവനും ആവാനില്ലെ.


കിരിശ്ത്തു ഏശുവുനാലെ ഇരുട്ടറേൽ തടങ്കലിൽ കിടക്കിനെ പവുലോശും കിരിശ്ത്തുഏശുവിലെ തമ്പി തിമോത്തിയോശും എങ്കെ പിരിയമാനവനും എങ്കെ കൂട്ടത്തിൽ തെയ്‌വ വേലേ ചെയ്യാളുമാനെ പിലേമോനുക്കും


നങ്കെ കൂട്ട് നമ്പിക്കക്കാറനാനെ തിമോത്തിയോശ് തടവിൽ നുൺ വുടുതൽ കിടച്ച് വന്തേയെ ഒൺ അറിഞ്ചോനിൻ. അവൻ വേമായേ വന്താ ഏൻ അവനും മത്തും നിങ്കളെ വന്തു കാണും.


തെയ്‌വമും കരുത്താവുമാനെ ഏശു കിരിശ്‌ത്തുവിലെ ഏവലാളിയാനെ ആക്കോവ് ഉലകത്തിൽ പലയിടത്തിലും കലഞ്ചി പോയെ തെയ്‌വ മക്കാക്കുചൂട്ടി എളുതിനത്, നിങ്കാക്ക് വണക്കം.


മിന്നേ നിങ്കെ മുറേക്ക് നടക്കിനെ ആടുകാടുവോലെ നടന്തെ; ഒണ്ണാ ഇപ്പെ നിങ്കെ ആത്തുമാവുകാടെ കാപ്പാത്തിനവനും ആട്ടുക്കാറൻ ആനവനും കാക്ക് തിരുമ്പി വന്തിരുക്കിനെ.


നങ്കാക്ക് കിടച്ചതുവോലത്തെ അതേ വിലയൊള്ളെ നമ്പിക്കെ നങ്കെ തെയ്‌വത്തിലേം പാതുകാപ്പുകാറനായെ ഏശു കിരിശ്‌ത്തുവിലേം നീതിനാലെ കിടച്ചവേരാക്ക് ഏശുകിരിശ്ത്തുവു പണ്ണക്കാറനും അപ്പോശ്ത്തലനുമാനെ ശീമോൻ പത്തിരോശ് ഒണ്ണെ ഏൻ എളുതിനത്,


ഏശുകിരിശ്‌ത്തുവിലെ പണ്ണക്കാറനും ആക്കോവു തമ്പിയുമാനെ ഊതാ തകപ്പനാനെ തെയ്‌വത്തിലെ ആത്തിരത്തിലും ഏശുകിരിശ്‌ത്തുവുക്കുചൂട്ടി കാപ്പാത്തി വച്ചിരുക്കിനതും തെയ്‌വം വുളിച്ചെടുത്തവേരാളുമാനവേരാക്ക് എളുതിനത്,


ഏശു കിരിശ്‌ത്തുവിലെ വെളിപ്പാട്: വേമായേ നടപ്പേക്കൊള്ളെ കാരിയങ്കാടെ ഉടയാ പണ്ണക്കാറാളെ കാട്ടുവച്ചൂട്ടി തെയ്‌വം അതെ ഏശു കിരിശ്‌ത്തുവുക്ക് കൊടുത്തെ. അവൻ അതെ ഉടയാ തൂതൻനാലെ ഉടയാ പണ്ണക്കാറൻ ഓകന്നാൻ ഒണ്ണെ എനക്ക് വെളിപ്പടുത്തിയെ.


എൻ വലത്തക്കോളെ കയ്യിൽ കണ്ടെ ഏളു വെള്ളികാട്ടിലേം ഏളു പൊൻ നിലവിളക്കുകാട്ടിലേം മറുമമും ഇന്താൻ, ഏളു വെള്ളികാട് ഏളു ശവകാട്ടുക്കൊള്ളെ തൂതരുകാടുതാൻ; ഏളു നിലവിളക്ക് ഏളു ശവകാടും.”


ഏൻ തൂതനെ വണങ്കിളത്തുക്ക് അവൻ കാൽകാക്ക് ബൂന്ത് അമ്പോളെ അവൻ എൻകാക്ക്, “അകനെ ചെയ്‌വാനില്ലെ; നിന്നവോലേം ഏശുവിലെ വശനമെ നമ്പിയെ നിൻ ഇണങ്കരുവോലേം ഒരു ഏവൽക്കാറൻ താൻ ഏൻ; തെയ്‌വമെ മട്ടും വണങ്കിൻ; പലകപ്പാട്ടിലെ മുയ്‌ക്കമാനെ കാരിയം ഏശുവിലെ വശനം താൻ.”


പെർക്കമോശ് ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ഉരുക്കൊള്ളെ ഇരു വായ്‌ത്തലെ വാൾ ഒള്ളാ ചൊന്നത്,


ശ്‌മുർന്നാവിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ചത്തോഞ്ച് പിന്നേം ഉശിരോറി പിശയ്‌ക്കുകേം ചെയ്യിനവനും എല്ലാ കാരിയത്തിലേം മുതയാളും കടശീലെ ആളുമാനവൻ ചൊന്നത്,


ഒണ്ണാ അവൻ എൻകാക്ക്, “ഇല്ലയില്ലെ അകനെ ചെയ്‌വാനില്ലെ; ഏൻ നിന്നിലേം നിൻ കൂട്ടാളികയാനെ പലകപ്പാട്ടുകാറാളിലേം ഇം പൊത്തകത്തിലെ വശനമെ പാലിക്കിനവേരാളിലേം കൂട്ട് വേലക്കാറൻതാൻ; തെയ്‌വമെ മട്ടുംതാൻ കുമ്പിടുവേക്ക്.”


Follow us:

Advertisements


Advertisements