Biblia Todo Logo
Online Bible

- Advertisements -




ഫിലിപ്പിയർ 4:20 - സത്യവേദപുസ്തകം C.L. (BSI)

20 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

20 നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

20 നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

See the chapter Copy




ഫിലിപ്പിയർ 4:20
19 Cross References  

സർവേശ്വരാ, അവിടുത്തെ വിശ്വസ്തതയും ശാശ്വതസ്നേഹവും നിമിത്തം അങ്ങേക്കു മാത്രമാണ് മഹത്ത്വം നല്‌കപ്പെടേണ്ടത്. ഞങ്ങൾ ഒരിക്കലും ഞങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താൻ ഇടയാകരുതേ.


അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ. ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേൻ. ആമേൻ.


അതുകൊണ്ടു നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ;


സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.


ഏകനും സർവജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവിൽകൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേൻ.


ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും.


നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.


നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേൻ.


നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേൻ.


നമ്മെ സ്നേഹിക്കുകയും, തന്റെ രക്തത്താൽ പാപത്തിൽനിന്നു വിമോചിപ്പിച്ച് നമ്മെ ഒരു രാജ്യവും, തന്റെ ദൈവവും പിതാവുമായവന്റെ പുരോഹിതന്മാരും ആക്കിത്തീർക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേൻ.


തൽക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഭയാക്രാന്തരായിത്തീർന്നു. സ്വർഗത്തിന്റെ അധീശനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ പുകഴ്ത്തി.


“വിധിയുടെ നാഴിക വന്നുകഴിഞ്ഞിരിക്കുന്നു. ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും സൃഷ്‍ടിച്ചവനെ നമസ്കരിക്കുക” എന്ന് ആ മാലാഖ ഉച്ചസ്വരത്തിൽ പറഞ്ഞു.


“ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യൻ!” എന്ന് അത്യുച്ചത്തിൽ പറയുന്നതു ഞാൻ കേട്ടു.


“ആമേൻ, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു.


Follow us:

Advertisements


Advertisements