Biblia Todo Logo
Online Bible

- Advertisements -




ഫിലിപ്പിയർ 4:19 - സത്യവേദപുസ്തകം C.L. (BSI)

19 എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 എന്‍റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

See the chapter Copy




ഫിലിപ്പിയർ 4:19
44 Cross References  

അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു: “എന്റെ പിതാക്കന്മാരായ അബ്രഹാമും ഇസ്ഹാക്കും ആരാധിച്ചിരുന്ന ദൈവം, എന്റെ ജീവിതകാലം മുഴുവൻ ഇന്നുവരെയും എന്നെ വഴി നടത്തിയ ദൈവം,


എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.


എന്നാൽ മീഖായാ പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്തു പറയുന്നു. എന്റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പ്രവചിക്കൂ.”


ഹിസ്കീയായും പ്രഭുക്കന്മാരും ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ സർവേശ്വരനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി.


എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ പ്രവർത്തിച്ചതെല്ലാം ഓർത്ത് എനിക്കു നന്മ വരുത്തിയാലും.


അവരുടെ വിശപ്പടക്കാൻ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. അവർക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാൻ അവരോടു കല്പിച്ചു.


സർവേശ്വരാ, അങ്ങയുടെ സൃഷ്‍ടികൾ എത്ര വൈവിധ്യമാർന്നത്! എത്ര ബുദ്ധിപൂർവമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്. ഭൂമി അവിടുത്തെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.


ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.


അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവർ തൃപ്തിയടയുന്നു. അവിടുത്തെ ആനന്ദനദിയിൽനിന്ന് അവർ പാനംചെയ്യുന്നു.


സർവേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു. അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്‌കുന്നു. പരമാർഥതയോടെ ജീവിക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും നിഷേധിക്കുകയില്ല.


എന്റെ ദൈവം ഒരു ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ തൊട്ടില്ല. ദൈവത്തിന്റെ മുമ്പിൽ ഞാൻ നിരപരാധിയാണല്ലോ. രാജാവേ, അങ്ങയുടെ മുമ്പിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.”


എന്നാൽ ഞാൻ സർവേശ്വരനിലേക്കു കണ്ണുയർത്തും; എന്റെ രക്ഷകനായ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കാൻ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹവർഷം സമൃദ്ധമായി ചൊരിയുകയില്ലേ?”


വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗസ്ഥപിതാവിനറിയാം.


അപ്പോൾ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോയില്ല. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു ഞാൻ കയറിപ്പോകുകയാണെന്ന് എന്റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു.


യേശു അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.


നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു.


ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികൾ വിശദീകരിക്കുവാൻ ആർക്കു സാധിക്കും?


അതോ, ദൈവത്തിന്റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ?


നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താൽ ഇപ്പോഴുള്ള കഷ്ടതകൾ ഏറ്റവും നിസ്സാരമെന്നു ഞാൻ കരുതുന്നു.


തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേൽ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു.


അടുത്ത തവണ ഞാൻ വരുമ്പോൾ നിങ്ങളുടെ മുമ്പിൽവച്ച് എന്റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാർഗികമായ നടപടികൾ, വിഷയാസക്തി, ലൈംഗികമായ പാപങ്ങൾ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.


അതുകൊണ്ട് ഞങ്ങൾ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങൾ നിസ്സാരമാണ്.


ഏതൊരു പ്രത്യാശയിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും, തന്റെ ജനത്തിന് അവിടുന്നു വാഗ്ദാനം ചെയ്യുന്ന അദ്ഭുതകരമായ അനുഗ്രഹങ്ങൾ എത്ര അമൂല്യമാണെന്നും


ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.


ക്രിസ്തുയേശുവിൽ നമ്മോടു കാണിച്ച ഔദാര്യത്തിലൂടെ, തന്റെ കൃപാധനത്തിന്റെ അളവറ്റ വൈപുല്യം വരുംകാലങ്ങളിലെല്ലാം പ്രദർശിപ്പിക്കുന്നതിനാണ് ദൈവം ഇങ്ങനെ ചെയ്തത്.


നിങ്ങളുടെ ആന്തരിക മനുഷ്യൻ ബലപ്പെടുവാൻ ദൈവത്തിന്റെ മഹത്ത്വത്തിന്റെ സമ്പന്നതയിൽനിന്ന് അവിടുത്തെ ആത്മാവിൽകൂടി നിങ്ങൾക്കു ശക്തി ലഭിക്കുവാനും,


ദൈവത്തിന്റെ ജനങ്ങളിൽ ഏറ്റവും എളിയവരിൽ എളിയവനാണു ഞാൻ. എന്നിട്ടും ക്രിസ്തുവിന്റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്‍വാർത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവർത്തികമാക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്‌കി. എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവം പൂർവയുഗങ്ങളിൽ ഈ രഹസ്യം മറച്ചുവച്ചിരുന്നു.


അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.


സർവജനങ്ങൾക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്റെ തേജസ്സിൽ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്റെ സാരം.


ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സർവസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തിൽനിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ.


തന്റെ രാജ്യത്തിന്റെയും മഹത്ത്വത്തിന്റെയും ഓഹരിക്കാരായിത്തീരുവാൻ നിങ്ങളെ വിളിച്ച ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിച്ചു; ഉത്തേജിപ്പിച്ചു; ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു.


ഗർവ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തിൽ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തിൽതന്നെ തങ്ങളുടെ പ്രത്യാശ അവർ ഉറപ്പിക്കട്ടെ.


കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കൾക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാൻ കേൾക്കുന്നതുകൊണ്ട് എന്റെ പ്രാർഥനയിൽ താങ്കളെ ഓർക്കുമ്പോഴെല്ലാം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.


നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്റെ പങ്കാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നു:


ക്രിസ്തുമുഖാന്തരം തന്റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങൾക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും.


Follow us:

Advertisements


Advertisements