Biblia Todo Logo
Online Bible

- Advertisements -




ഫിലിപ്പിയർ 4:17 - സത്യവേദപുസ്തകം C.L. (BSI)

17 ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

17 ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

17 സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്.

See the chapter Copy




ഫിലിപ്പിയർ 4:17
26 Cross References  

എളിയവനോടു ദയ കാട്ടുന്നവൻ സർവേശ്വരനു കടം കൊടുക്കുന്നു. അവന്റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും.


എനിക്ക് ഹാ ദുരിതം! ഗ്രീഷ്മകാലത്തെ വിളവെടുപ്പ് കഴിഞ്ഞ്, മുന്തിരിപ്പഴം പറിച്ചശേഷം, കാലാപെറുക്കാൻ എത്തിയവനെപ്പോലെ ആയിരിക്കുന്നു ഞാൻ. തിന്നാൻ ഒരു മുന്തിരിപ്പഴവും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവും ഇല്ല.


നിങ്ങൾ എന്റെ യാഗപീഠത്തിൽ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും ദേവാലയവാതിലുകൾ അടച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളിൽ പ്രീതി ഇല്ല. നിങ്ങൾ അർപ്പിക്കുന്ന വഴിപാട് ഞാൻ സ്വീകരിക്കയുമില്ല.


നിങ്ങൾ പോയി നിലനില്‌ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങൾക്കു നല്‌കും.


നിങ്ങൾ ധാരാളം ഫലം കായ്‍ക്കുന്നതിനാൽ എന്റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരായിത്തീരുന്നു.


അവർക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂർത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാൻ നിങ്ങളുടെ അടുക്കലെത്തും.


എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാൻ പിന്നെയും പറയുന്നു. അല്ലെങ്കിൽ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ.


അതിനാൽ എനിക്കുമുമ്പായി നിങ്ങളുടെ അടുക്കൽ വന്ന് നിങ്ങൾ വാഗ്ദാനം ചെയ്ത സംഭാവനകൾ മുൻകൂട്ടി ഒരുക്കി വയ്‍ക്കുന്നതിന് ഈ സഹോദരന്മാരെ പറഞ്ഞയയ്‍ക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി. അങ്ങനെയാണെങ്കിൽ ഞാൻ വരുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സംഭാവന ഒരുക്കിവയ്‍ക്കുകയും ആരുടെയും നിർബന്ധംകൊണ്ടല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടുതന്നെ, ഈ സഹായം നല്‌കി എന്നു സ്പഷ്ടമാകുകയും ചെയ്യുമല്ലോ.


ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും.


എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്.


ഞങ്ങൾ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാർഥനിഷ്ഠമായ ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങൾക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി.


അയാൾ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം.


എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ദൈവത്തിന്റെ കാര്യസ്ഥൻ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷൻ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാൾ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.


നമ്മുടെ ആളുകൾ സൽകർമങ്ങൾ ചെയ്യുവാൻ പഠിക്കട്ടെ. അവർ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങൾ ഉള്ളവരെ സഹായിക്കേണ്ടതാണ്.


ദൈവം അന്യായം പ്രവർത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികൾക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല.


നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിർബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാൽ നിങ്ങളുടെ ചുമതല നിർവഹിക്കണം.


അവർ ശാപത്തിന്റെ സന്തതികൾ! അവർ നേരായ മാർഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴി പിന്തുടരുകയും ചെയ്യുന്നു.


ദ്രവ്യാഗ്രഹം മൂലം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണം ചെയ്യും. അവരുടെ ന്യായവിധി മുൻപുതന്നെ നടന്നുകഴിഞ്ഞു. അതു സുശക്തമായി നിലവിലിരിക്കുന്നു. വിനാശം അവരെ വിഴുങ്ങുവാൻ ജാഗരൂകമായിരിക്കുന്നു.


അവർക്ക് ഹാ കഷ്ടം! എന്തെന്നാൽ അവർ കയീന്റെ മാർഗത്തിൽ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയും ചെയ്യുന്നു.


Follow us:

Advertisements


Advertisements