Biblia Todo Logo
Online Bible

- Advertisements -




ഫിലിപ്പിയർ 3:1 - സത്യവേദപുസ്തകം C.L. (BSI)

1 ഇനി, എന്റെ സഹോദരരേ, കർത്താവിൽ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവർത്തിച്ച് എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങൾക്കു ഉറപ്പു നല്‌കുമല്ലോ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്ക് അത് ഉറപ്പുമാകുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ഒടുവിൽ എന്‍റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ. അതേ കാര്യം നിങ്ങൾക്ക് പിന്നെയും എഴുതുന്നതിൽ എനിക്ക് മടുപ്പില്ല; അത് നിങ്ങൾക്ക് സംരക്ഷണം ആകുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു

See the chapter Copy

സമകാലിക മലയാളവിവർത്തനം

1 എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്.

See the chapter Copy




ഫിലിപ്പിയർ 3:1
46 Cross References  

ഇസ്രായേൽജനം ആർപ്പുവിളിയോടും കാഹളം, കുഴൽ, ഇലത്താളം, കിന്നരം, വീണ എന്നീ വാദ്യങ്ങളുടെ ഘോഷത്തോടുംകൂടി സർവേശ്വരന്റെ നിയമപെട്ടകം കൊണ്ടുവന്നു.


അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!


അവർ വലിയ സന്തോഷത്തോടെ സർവേശ്വരസന്നിധിയിൽ തിന്നുകുടിച്ച് അത്യന്തം ആഹ്ലാദിച്ചു. അവർ ദാവീദിന്റെ പുത്രനായ ശലോമോനെ വീണ്ടും രാജാവായി അവരോധിച്ചു. സർവേശ്വരനുവേണ്ടി ശലോമോനെ പ്രഭുവായും സാദോക്കിനെ പുരോഹിതനായും അഭിഷേകം ചെയ്തു.


പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവർക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സർവേശ്വരനു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്. സർവേശ്വരന്റെ സന്തോഷമാണു നിങ്ങളുടെ ബലം.”


നീ സർവശക്തനിൽ ആനന്ദംകൊള്ളും; നീ ദൈവത്തിങ്കലേക്കു മുഖം ഉയർത്തും.


ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ. സീയോൻനിവാസികൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.


നീതിമാന്മാർ സർവേശ്വരനിൽ ആനന്ദിക്കട്ടെ; പരമാർഥഹൃദയമുള്ളവർ ഉല്ലസിച്ചു ഘോഷിക്കട്ടെ.


നീതിനിഷ്ഠരേ, സർവേശ്വരനിൽ ആനന്ദിക്കുവിൻ; അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാർക്കു യുക്തമാണല്ലോ.


സർവേശ്വരനിൽ ആനന്ദിക്കുക. അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും.


ജനക്കൂട്ടത്തോടൊത്ത് ദേവാലയത്തിലേക്കു പോയതും സ്തോത്രഗീതങ്ങളും ആനന്ദഘോഷങ്ങളും ഉയർത്തിക്കൊണ്ട് നീങ്ങിയ തീർഥാടകരോടൊത്ത് ഞാൻ ദേവാലയത്തിലേക്കു നയിക്കപ്പെട്ടതും ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു.


അങ്ങയിൽ അഭയംതേടുന്നവർ ആനന്ദിക്കട്ടെ. അവർ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്ന് അവരെ കാത്തുകൊള്ളണമേ, അങ്ങയെ സ്നേഹിച്ചവർ സന്തോഷിക്കട്ടെ.


സർവേശ്വരൻ വാഴുന്നു, ഭൂമി സന്തോഷിക്കട്ടെ, ദ്വീപുകൾ ആഹ്ലാദിക്കട്ടെ.


നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോൾ സർവേശ്വരനിൽ നീ ആനന്ദിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും.


ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു.


ഇതാ, എന്റെ ദാസർ ആനന്ദത്താൽ ആർത്തുപാടും. എന്നാൽ നിങ്ങൾ ഹൃദയംനൊന്തു നിലവിളിക്കും. മനോവ്യഥയാൽ വിലപിക്കും.


സീയോൻമക്കളേ, സന്തോഷിക്കുവിൻ. നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ ആനന്ദിക്കുവിൻ. അവിടുന്ന് ആവശ്യാനുസരണം നിങ്ങൾക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു.


സീയോൻനിവാസികളേ, ഉറക്കെ പാടുവിൻ; ഇസ്രായേല്യരേ, ആർപ്പുവിളിക്കുവിൻ. യെരൂശലേംനിവാസികളേ, പൂർണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താൽ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താൽ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയർത്തും.


അപ്പോൾ ഇസ്രായേൽജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാർ അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കും. അടയാളം നല്‌കി ഞാൻ അവരെ വിളിച്ചുകൂട്ടും.


സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലുതായതുകൊണ്ട് നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക; നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ.


എന്റെ രക്ഷകനായ ദൈവത്തിൽ എന്റെ ആത്മാവ് ആനന്ദിക്കുന്നു.


അതുമാത്രമല്ല, നമ്മെ ഇപ്പോൾ ദൈവത്തിന്റെ മിത്രങ്ങളാക്കിത്തീർത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽകൂടി നാം ദൈവത്തിൽ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു.


എന്റെ സഹോദരരേ, നിങ്ങൾക്കു വന്ദനം! പൂർണതയിലെത്തുവാൻ പരിശ്രമിക്കുക; എന്റെ അഭ്യർഥനകൾ നിങ്ങൾ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും.


അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക.


നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരും ചേർന്നു നിങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങൾ അവ ഭക്ഷിക്കണം. നിങ്ങളുടെ സകല പ്രവൃത്തികളെയും കുറിച്ചു നിങ്ങൾ ദൈവമായ സർവേശ്വരന്റെ മുമ്പാകെ സന്തോഷിച്ചുകൊൾവിൻ.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സർവേശ്വരന്റെ സന്നിധിയിൽ സമ്മേളിച്ച് ആനന്ദിക്കണം.


ആത്മാവിൽ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാർഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവർ. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല.


നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക.


അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക.


അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളിൽനിന്നു നിങ്ങൾ പഠിച്ചു. നിങ്ങൾ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാൽ നിങ്ങളുടെ ജീവിതം പൂർവാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇപ്പോൾ അഭ്യർഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.


എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാർഥിക്കുക;


എന്റെ സഹോദരരേ, നിങ്ങൾ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ അത് സർവപ്രകാരേണയും ആനന്ദമായി കരുതുക.


ചുരുക്കത്തിൽ നിങ്ങൾക്കെല്ലാവർക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം.


ക്രിസ്തുവിന്റെ പീഡനങ്ങളിൽ പങ്കാളികളാകുന്തോറും നിങ്ങൾ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്റെ പ്രത്യക്ഷതയിൽ നിങ്ങൾ ആനന്ദിച്ച് ഉല്ലസിക്കുവാൻ ഇടവരും.


പ്രിയപ്പെട്ടവരേ, ഇത് ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങൾ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സിൽ ശുദ്ധവിചാരങ്ങൾ ഉണർത്തുവാൻ ഞാൻ ശ്രമിക്കുകയാണ്.


ഹന്നാ ഇങ്ങനെ പ്രാർഥിച്ചു: എന്റെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കുന്നു എന്റെ ശിരസ്സ് അവിടുന്ന് ഉയർത്തിയിരിക്കുന്നു എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാൽ അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു.


Follow us:

Advertisements


Advertisements